Malysian

എനിക്ക് എന്നെ ഇന്‍ഫെക്ഷനില്‍ നിന്നും എങ്ങനെ സംരക്ഷിക്കാനാകും?
   

കൊറോണവൈറസിന്‍റെ വിശേഷലക്ഷണങ്ങളെക്കുറിച്ചും പകര്‍ച്ചയെക്കുറിച്ചും ഇപ്പോഴും പരിമിതമായ വിവരങ്ങളേ ലഭ്യമായിട്ടുള്ളൂ എന്നിരിക്കെ, ഇതിനെ കുറിച്ച് കൂടുതല്‍ പഠിക്കാന്‍ മിനിസ്ട്രി ഓഫ് ഹെല്‍ത്ത്, ലോകാരോഗ്യ സംഘടനയുമായും (ഡബ്ല്യുഎച്ച്ഒ) കൂടാതെ ഒട്ടേറെ അന്താരാഷ്ര്ട വിദഗ്ധരുമായും ചേര്‍ന്നു പ്രവര്‍ത്തിക്കുന്നുണ്ട്.
കൊറോണവൈറസ് ഉള്‍പ്പെടെ എല്ലാ സാംക്രമിക ശ്വാസകോശ രോഗങ്ങളുടെയും വ്യാപനം നിയന്ത്രിക്കുന്നതിന് പൌരന്മാരും, നിവാസികളും, സന്ദര്‍ശകരും ചുവടെ പറയുന്ന മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചുകൊണ്ട് പൊതുവായ ആരോഗ്യ മാര്‍ഗ രേഖകള്‍ പാലിക്കണമെന്ന് പൊതുസമ്മതമായ വൈദ്യശാസ്ത്ര ധാരണ നിര്‍ദ്ദേശിക്കുന്നു:

  •  നിങ്ങളുടെ കൈകള്‍ വെള്ളവും സോപ്പും അല്ലെങ്കില്‍ മറ്റ് അണുനാശകങ്ങള്‍ ഉപയോഗിച്ച് കൂടെക്കൂടെ നന്നായി കഴുകുക, പ്രത്യേകിച്ച് ചുമ, തുമ്മല്‍, ടോയ്‍ലെറ്റ് ഉപയോഗം എന്നിവയ്ക്ക് ശേഷം.
  • കൂടാതെ, ഭക്ഷണം പാകം ചെയ്യുകയോ കൈകാര്യം ചെയ്യുകയോ ചെയ്യുന്നതിന് മുമ്പും ശേഷവും നിങ്ങളുടെ കൈകള്‍ കഴുകാന്‍ മറക്കരുത്.
  • ചുമയ്ക്കുമ്പോള്‍ അല്ലെങ്കില്‍ തുമ്മുമ്പോള്‍ നിങ്ങളുടെ വായും മൂക്കും മൂടുവാന്‍ ഒരു കൈത്തൂവാല ഉപയോഗിക്കുക. കൈത്തൂവാല ലഭ്യമല്ലെങ്കില്‍, നിങ്ങളുടെ വായും മൂക്കും, നഗ്നമായ കൈപ്പടം കൊണ്ട് എന്നതിനേക്കാള്‍ തുണി കൊണ്ട് മൂടുക.
  •  വൈറസ് അണുബാധയേറ്റ പ്രതലങ്ങളില്‍ സ്പര്‍ശിക്കുന്നത് വഴി പരോക്ഷമായി വൈറസ് പടരുമെന്ന് സംശയിക്കപ്പെടുന്നതിനാല്‍‍,  കണ്ണുകള്‍, മൂക്ക്, വായ എന്നിവിടങ്ങളില്‍ നിങ്ങളുടെ കൈകൊണ്ട് സ്പര്‍ശിക്കുന്നത് ഒഴിവാക്കാന്‍ ശ്രമിക്കുക.
  •  ഏറ്റവും പുതിയ പൊതുസമ്മതമായ വൈദ്യശാസ്ത്ര ധാരണ പ്രകാരം, നിങ്ങള്‍ രോഗം ബാധിച്ച ആളുകളെ സന്ദര്‍ശിക്കുന്നില്ല എങ്കില്‍ മാസ്ക് ധരിക്കേണ്ട ആവശ്യമില്ല.
  •  സമീകൃത ആഹാരം, ശാരീരിക പ്രവര്‍ത്തനം, ആവശ്യത്തിന് ഉറക്കം എന്നിവ ഉള്‍പ്പെടെയുള്ള ആരോഗ്യ ശീലങ്ങള്‍ പതിവാക്കുക.
  •  വ്യക്തിപരമായ ശുചിത്വം പാലിക്കുക.
  •  ഇന്‍ഫെക്ഷന്‍ ബാധിച്ച ആളുകളുമായുള്ള സമ്പർക്കം ഒഴിവാക്കുക.
  •  ആവശ്യമുള്ളപ്പോള്‍ നിങ്ങളുടെ ഡോക്ടറെ കണ്‍സള്‍ട്ട് ചെയ്യാന്‍ മറക്കരുത്, കൂടാതെ വൈറസിനെക്കുറിച്ച് മിനിസ്ട്രി ഓഫ് ഹെല്‍ത്ത് നല്‍കുന്ന ഏറ്റവും പുതിയ വിവരങ്ങള്‍ അന്വേഷിച്ചറിയുകയും ചെയ്യുക.
آخر تعديل : 05 شعبان 1435 هـ 11:30 ص
عدد القراءات :