ഏപ്രില്‍ 29, ചൊവ്വാഴ്ചയിലെ മെഡിക്കല്‍ കോണ്‍ഫറൻസിനെ തുടര്‍ന്ന്, പൊതുജനങ്ങള്‍ ചുവടെ പറയുന്നവ ഒഴിവാക്കണമെന്ന് പ്രാദേശിക, അന്തർദേശീയ വിദഗ്ദ്ധർ ധാരണയിലെത്തി:
- വേവിക്കാത്ത ഒട്ടക മാംസവും (കരള്‍ ഉള്‍പ്പെടെ), പാസ്ച്വറൈസ് ചെയ്യാത്ത ഒട്ടകപ്പാലും കഴിക്കുന്നത്.
- രോഗമുള്ള ഒട്ടകങ്ങളുമായി സമ്പർക്കത്തിലേർപ്പെടുന്നത്.
എന്നാല്‍, വേവിച്ച മാംസവും തിളപ്പിച്ച അല്ലെങ്കില്‍ പാസ്ച്വറൈസ് ചെയ്ത പാലും കഴിക്കാവുന്നതുമാണ്.