കൊറോണവൈറസിന്‍റെ വിശേഷലക്ഷണങ്ങള്‍ ഇപ്പോഴും പൂർണമായി അറിയില്ല. എന്നിരുന്നാലും, വൈറസിന്‍റെ ആവിർഭാവം മുതല്‍തന്നെ, മിനിസ്ട്രി ഓഫ് ഹെല്‍ത്ത്, ലോകാരോഗ്യ സംഘടനയും (ഡബ്ല്യുഎച്ച്ഒ), വൈറസുകളുടെ പഠനത്തിലും പര്യവേക്ഷണത്തിലും വൈദഗ്ദ്ധ്യം നേടിയിട്ടുള്ള അന്താരാഷ്ട്ര കേന്ദ്രങ്ങളും ഉള്‍പ്പെടെയുള്ള പല അന്താരാഷ്ട്ര സംഘടനകളുമായും സഹകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്. വൈറസിന്‍റെ ഉല്‍പ്പത്തി, വിശേഷലക്ഷണങ്ങള്‍, സവിശേഷതകള്‍, പകര്‍ച്ച, ലക്ഷണങ്ങള്‍ എന്നിവയെക്കുറിച്ച് ഒരു വിശാലമായ ധാരണ ഉണ്ടാക്കുകയാണ് ഈ ഗവേഷണത്തിന്‍റെ ലക്ഷ്യം.
ഈ പഠനങ്ങള്‍ പൂർത്തിയായാല്‍, ഈ വൈറസിനെ കുറിച്ച് കൂടുതല്‍ വ്യക്തമായ ഒരു ചിത്രം നല്‍കാനും ചികിത്സാ സാദ്ധ്യതകളെക്കുറിച്ച് പഠിക്കാനും ശാസ്ത്രജ്ഞര്‍ക്കു കഴിയും.