കൊറോണവൈറസിന്‍റെ വിശേഷലക്ഷണങ്ങളെക്കുറിച്ചും സംക്രമണത്തെക്കുറിച്ചും ഇപ്പോഴും പരിമിതമായ വിവരങ്ങളേ ലഭ്യമായിട്ടുള്ളൂ. ഇതിനെ കുറിച്ച് കൂടുതല്‍ പഠിക്കാന്‍ മിനിസ്ട്രി ഓഫ് ഹെല്‍ത്ത്, ലോകാരോഗ്യ സംഘടനയുമായും (ഡബ്ല്യുഎച്ച്ഒ) കൂടാതെ ഒട്ടേറെ അന്താരാഷ്ര്ട വിദഗ്ധരുമായും ചേര്‍ന്നു പ്രവര്‍ത്തിക്കുന്നുണ്ട്.
എല്ലാ സാംക്രമിക ശ്വാസകോശ രോഗങ്ങളുടെയും വ്യാപനം നിയന്ത്രിക്കുന്നതിന് പൌരന്മാരും, നിവാസികളും, സന്ദര്‍ശകരും പൊതുവായ ആരോഗ്യ മാര്‍ഗ രേഖകള്‍ പാലിക്കണമെന്ന് പൊതുസമ്മതമായ വൈദ്യശാസ്ത്ര ധാരണ നിര്‍ദ്ദേശിക്കുന്നു.