ഞങ്ങളുടെ അന്വേഷണങ്ങള്‍ സൂചിപ്പിക്കുന്നത് രോഗം ബാധിച്ച വ്യക്തികളുമായി സമ്പർക്കത്തിലേര്‍പ്പെട്ട ആളുകള്‍ക്കും രോഗബാധയുണ്ടാകാം എന്നാണ്; പക്ഷേ, ഇവര്‍ക്കു രോഗലക്ഷണങ്ങളൊന്നും കാണണമെന്നുമില്ല. രോഗം ബാധിച്ച വ്യക്തികളുമായി സമ്പർക്കമുണ്ടായ 280 ആളുകളെ പരിശോധിച്ചപ്പോള്‍, അതില്‍ 9 പേരെ മാത്രം വൈറസ് വാഹകരായി കണ്ടെത്തി; പക്ഷേ, അവരിലാർക്കും ഒരു രോഗലക്ഷണവും ഉണ്ടായിരുന്നുമില്ല.