ലോകത്തെമ്പാടും ഈ കേസുകള്‍ ചികിത്സിക്കുന്ന മെഡിക്കല്‍ പ്രൊഫഷണലുകളെ രോഗ നിർണയത്തിലും ചികിത്സാ മാര്‍ഗങ്ങളിലും സഹായിക്കുന്നതിനായി ഈ വൈറസ് ബാധിച്ച കേസുകള്‍ക്ക് ഒരു താല്‍ക്കാലിക നിർവചനം ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) സ്വീകരിച്ചിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമ്പോള്‍ ഈ നിർവചനം പുതുക്കപ്പെടുന്നതാണ്. നിലവിലുള്ള നിർവചനത്തില്‍ രോഗിയെ പരിശോധിച്ചതിന്‍റ അടിസ്ഥാനത്തില്‍ രോഗനിർണയം നടത്തുന്നതിനുള്ള മാനദണ്ഡങ്ങള്‍, കൊറോണവൈറസ് ബാധിക്കാനുള്ള സാദ്ധ്യതകള്‍, ഇന്‍ഫെക്ഷന്‍ ഉണ്ടെന്ന് ഉറപ്പാക്കല്‍ എന്നിവ ഉള്‍പ്പെടുന്നു. ഈ മാനദണ്ഡങ്ങള്‍ ക്ലിനിക്കല്‍, എപ്പിഡെമിയളോജിക്കല്‍, ലബോറട്ടറി വിവരങ്ങളെ ആസ്പദമാക്കിയുള്ളതാണ്.