രാജ്യത്ത് എല്ലാ ആശുപത്രികളിലുമുള്ള ഇന്‍റഗ്രേറ്റഡ് ലബോറട്ടറികള്‍ക്ക് പുറമേ മിനിസ്ട്രി ഓഫ് ഹെല്‍ത്തിന് കിംഗ്ഡത്തിലെ എല്ലാ റീജിയണുകളിലും, റീജിയണല്‍ ലബോറട്ടറികളും ഉണ്ട്.
നിലവിലെ റഫറന്‍ഷ്യല്‍ ലബോറട്ടറി സംബന്ധിച്ച്, ആഗോള തലത്തില്‍ പിന്തുടരുന്നതുപോലെ, പുതിയ രോഗങ്ങള്‍ കണ്ടുപിടിക്കുകയാണെങ്കില്‍ ലാബ് ടെസ്റ്റുകള്‍ ദേശീയ തലത്തിലുള്ള ഒരു റഫറന്‍ഷ്യല്‍ ലബോറട്ടറിയില്‍ കേന്ദ്രീകരിക്കുന്നതാണ്. ജീവനക്കാര്‍ക്കിടയിലെ തൊഴില്‍ പരിചയത്തിന്‍റെ സംയോജിത മികവ് ഉറപ്പു വരുത്താനും തെറ്റായ റിസള്‍ട്ടുകള്‍ തടയാനും ആഗോള തലത്തില്‍ തന്നെ പിന്തുടര്‍ന്നു പോരുന്ന മാതൃകയാണിത്.
രണ്ടു വിശുദ്ധ മോസ്കുകളുടെ സാമീപ്യം കാരണം ജിദ്ദ ഗവര്‍ണറേറ്റിനെ ദേശീയ ആസ്ഥാനമായി തെരഞ്ഞെടുത്തിട്ടുണ്ട്, ഇത്തരം ലബോറട്ടറികള്‍ക്കു വേണ്ട ഉപകരണങ്ങളുടെയും കാര്യക്ഷമതയുടെയും ലഭ്യതയും, ആവശ്യമനുസരിച്ച് അവ കൂട്ടേണ്ടി വരുമെന്നും അറിഞ്ഞുകൊണ്ടാണിത്.